Your Image Description Your Image Description

മും​ബൈ: ഇ​രു​പ​ത്തി​യാ​റാം വി​വാ​ഹ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ദ​മ്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി. പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ൽ ഷെ​ഫ് ആ​യി ജോ​ലി ചെ​യ്തി​രു​ന്ന ജെ​റി​ൽ ഡാം​സ​ൺ (57), ഭാ​ര്യ ആ​നി (46) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

നാ​ഗ്പു​രി​ലാ​ണു ദാരുണ സംഭവം ഉണ്ടായത്. വി​വാ​ഹ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​യി ഇ​വ​ർ വി​രു​ന്ന് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം വി​വാ​ഹ​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ദ​മ്പ​തി​ക​ൾ ആ​ത്മ​ഹ​ത്യ.

ആ​ദ്യം ആ​നി​യാ​ണ് ജീവനൊടുക്കിയതെന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ട്ടി​ലി​ൽ വെ​ള്ള​പ്പൂ​ക്ക​ൾ​കൊ​ണ്ട് കി​ട​ക്ക അ​ല​ങ്ക​രി​ച്ച് വെ​ള്ള​ത്തു​ണി പു​ത​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം അ​ല​ങ്ക​രി​ച്ച​ശേ​ഷം ജെ​റി​ൽ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നു ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മ​രി​ക്കും മു​ൻ​പ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും വി​ൽ​പ​ത്ര​വും പോ​സ്റ്റ് ചെ​യ്തി​രു​ന്നു.മ​ക്ക​ളി​ല്ലാ​ത്ത​തി​ന്‍റെ ദുഃ​ഖം ഇവരെ അ​ല​ട്ടി​യി​രു​ന്നു.കോ​വി​ഡി​നു മു​ൻ​പു ഹോ​ട്ട​ലു​ക​ളി​ൽ ഷെ​ഫ് ആ​യി ജോ​ലി ചെ​യ്തി​രു​ന്ന ജെ​റി​ൽ പി​ന്നീ​ട് ജോ​ലി ഉ​പേ​ക്ഷി​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *