Your Image Description Your Image Description

ആലപ്പുഴ: അമേരിക്കയിലേക്ക് ഏക മകളെ യാത്രയാക്കിയശേഷം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ദമ്പതികൾ കാറപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറും മരിച്ചു. ഓലിക്കര ഇല്ലം വാസുദേവൻ ഭാര്യ യാമിനി കാർ ഡ്രൈവർ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ ഗുജറാത്തിലെ ദ്വാരകയ്ക്കു സമീപം മിതാപുരിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

ഭാര്യ യാമിനിയെ ജാംനഗർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡൽഹിയിലെ റെയിൽവേയിൽ ഉദ്യോഗസ്ഥനായ വാസുദേവൻ വർഷങ്ങളായി കുടുംബമായി ഡൽഹിയിലായിരുന്നു താമസം. വാസുദേവൻ വിരമിച്ചതിന് ശേഷം ഭാര്യ യാമിനി ജോലിയിൽ നിന്നു വിആർഎസ് എടുത്ത് നാട്ടിലേക്ക് ഒന്നര വർഷം മുൻപാണ് പോയത്. നാട്ടിലെത്തിയ മകളെ അമേരിക്കയിലേക്ക് യാത്രയാക്കാൻ കഴിഞ്ഞ 26നാണു വാസുദേവനും യാമിനിയും തുറവൂരിൽ നിന്നു പോയത്.

ഏക മകൾ സ്വാതിക്കും ഡൽഹി സ്വദേശിയായ ഭർത്താവ് ഹിമാൻഷൂവിനും അമേരിക്കയിലാണ് ജോലി. 30ന് മകളെ യാത്രയാക്കി ഗുജറാത്തിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് 9ന് തുറവൂരിലെത്തുമെന്നായിരുന്നു ബന്ധുക്കളോട് പറഞ്ഞിരുന്നത്. തുടര്‍ന്നാണ് അപകട വാർത്ത വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *