Your Image Description Your Image Description

ത്രീ വീലര്‍ സെഗ്മെന്റിലേക്ക് കടക്കാനൊരുങ്ങി ഹ്യുണ്ടായ്. ഈ സെഗ്മെന്റിലെ കമ്പനികളില്‍, മഹീന്ദ്ര, ബജാജ്, പിയാജിയോ എന്നിവയുടെ മോഡലുകള്‍ ഇതിനകം തന്നെയുണ്ട്. ഈ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ സിഎന്‍ജി, ഡീസല്‍ പവര്‍ട്രെയിനുകളോടെയാണ് വരുന്നത്. ഇപ്പോഴിതാ ഈ കമ്പനികളോട് മത്സരിക്കാന്‍ ഹ്യുണ്ടായിയും എത്തുന്നു.

ഇന്ത്യയിലെ ത്രീ വീലര്‍ സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ ഹ്യൂണ്ടായ് പങ്കാളിയെ തേടുകയായിരുന്നു. ഇതിനായി ഹ്യൂണ്ടായ് ടിവിഎസിനെ തങ്ങളുടെ പുതിയ പങ്കാളിയാക്കാന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഈ രണ്ട് കമ്പനികളും ചേര്‍ന്ന് വരും കാലങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ ഇലക്ട്രിക് ത്രീ വീലര്‍ അവതരിപ്പിക്കും. എന്നാല്‍ ഈ പുതിയ പങ്കാളിത്തത്തെക്കുറിച്ച് ഹ്യുണ്ടായോ ടിവിഎസോ ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും നല്‍കിയിട്ടില്ല. എഞ്ചിനീയറിംഗ്, ഡിസൈനിംഗ് ജോലികളാണ് ഈ സംരംഭത്തില്‍ നടക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിവിഎസ് പ്രൊഡക്ഷന്‍ ജോലികള്‍ നിര്‍വഹിക്കും.
ഹ്യുണ്ടായിയുടെ പുതിയ മോഡലില്‍ നിരവധി മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. മൊബൈല്‍ കണക്റ്റിവിറ്റി, ലൈവ് ട്രാക്കിംഗ്, മെയിന്റനന്‍സ് റിമൈന്‍ഡര്‍ എന്നിവയ്ക്കൊപ്പം നിരവധി സുരക്ഷാ ഫീച്ചറുകളും ഈ വാഹനത്തില്‍ നല്‍കാം. 2025ലെ ഭാരത് മൊബിലിറ്റി ഷോയില്‍ ഹ്യുണ്ടായിക്കും ടിവിഎസിനും ഈ മോഡല്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹ്യുണ്ടായ്-ടിവിഎസിന്റെ ഈ പുതിയ ഇലക്ട്രിക് ഓട്ടോയ്ക്ക് ഒറ്റ ചാര്‍ജില്‍ 170 മുതല്‍ 180 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. ഇതിന്റെ വില മാരുതി അള്‍ട്ടോയേക്കാള്‍ കുറവായിരിക്കാം, അതായത് 4 ലക്ഷം രൂപ പരിധിയില്‍ വിപണിയിലെത്താം.

Leave a Reply

Your email address will not be published. Required fields are marked *