Your Image Description Your Image Description

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. മു​സാ​ഫ​ർ​ന​ഗ​ർ സ്വ​ദേ​ശി ഫ​രീ​ദ് (35) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് കാ​ർ​ഡ്ബോ​ർ​ഡ് വ​ലി​ച്ചെ​റി​യു​ന്ന​തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണം തെ​റ്റി​ ഫ​രീ​ദ് താ​ഴെ വീ​ണ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫ​രീ​ദി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.ഇന്നലെ രാ​വി​ലെ​യാ​ണ് അപകടം ഉണ്ടായത്. പ്ര​ദേ​ശ​ത്തെ സ്ക്രാ​പ്പ് ഡീ​ല​റാ​യി​രു​ന്നു ഫ​രീ​ദ്.

Leave a Reply

Your email address will not be published. Required fields are marked *