Your Image Description Your Image Description
Your Image Alt Text

ഡല്‍ഹി : പുത്തന്‍ അപ്‌ഡേറ്റുമായി ടെലിഗ്രാമെത്തി. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതുക്കിയ ഡിലീറ്റ് ആനിമേഷനോടൊപ്പം വോയ്സ്, വീഡിയോ കോളുകളില്‍ പുതിയ ഡിസൈന്‍ കൊണ്ടുവരുന്ന അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍ണ്ണമായി എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍, വോയ്സ്, വീഡിയോ കോളുകള്‍ എന്നിവയിലൂടെ ആളുകളുമായി ബന്ധപ്പെടാന്‍ രാജ്യത്തുടനീളമുള്ള നിരവധി പേര്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്.

പുതിയ യൂസര്‍ ഇന്റര്‍ഫേസ് കുറച്ച് റിസോഴ്‌സുകള്‍ പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ നിങ്ങളുടെ ഫോണുകളുടെ പെര്‍ഫോമന്‍സ് ബൂസ്റ്റും ബാറ്ററി ലൈഫും വര്‍ദ്ധിപ്പിക്കാനാകുമെന്ന് ടെലിഗ്രാം പറഞ്ഞു. അപ്ഡേറ്റ് വരുന്നതോടെ പഴയ ഉപകരണങ്ങളിലും ആപ്പ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. പുതിയ അപ്‌ഡേറ്റിലൂടെ കോളുകള്‍ പൂര്‍ണമായും പുനര്‍രൂപകല്പന ചെയ്തുവെന്നാണ് പറയുന്നത്. കോളിന്റെ നിലയെ അടിസ്ഥാനമാക്കി ചലനാത്മകമായി മാറുന്ന പുതിയ ആനിമേഷനുകളും മനോഹരമായ പശ്ചാത്തലങ്ങളും ചേര്‍ക്കും. റിംഗിംഗ്, ആക്ടീവ് എന്നിവയായിരിക്കുമിത്. പുതിയ ഇന്റര്‍ഫേസിന് മുമ്പത്തേതിനേക്കാള്‍ സോഴ്‌സുകള്‍ ആവശ്യമാണ്. മികച്ച കോള്‍ നിലവാരവും ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ടെലിഗ്രാം ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ‘താനോസ് സ്‌നാപ്പ്’ ഇഫക്ട് എന്ന പേരില്‍ ‘വാപ്പറൈസ് ആനിമേഷന്‍’ പ്രഖ്യാപിച്ചത്. തടസ്സമില്ലാത്തതും കൂടുതല്‍ കാര്യക്ഷമവുമായ ഉപയോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാണ്.

വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലുള്ള സ്റ്റോറി ഫീച്ചറും ടെലിഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ സ്റ്റോറികള്‍ പോസ്റ്റ് ചെയ്തതിന് ശേഷവും അവയില്‍ എഡിറ്റ് വരുത്താനാകും. സ്‌ക്രീനിന്റെ മുകള്‍ഭാഗത്തായാണ് സ്റ്റോറിയുടെ വിഭാഗമുള്ളത്. നിങ്ങളുടെ ചാറ്റ് ലിസ്റ്റിന്റെയും ഫോള്‍ഡറുകളുടെയും മുഴുവന്‍ ദൈര്‍ഘ്യവും നിങ്ങള്‍ക്ക് തുടര്‍ന്നും കാണാനാകും. ടെലിഗ്രാമിന് 800 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 2013ലാണ് ആപ്പ് ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *