Your Image Description Your Image Description

നമ്മുടെയെല്ലാം ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക രേഖയാണ് പാന്‍ കാര്‍ഡ്. നികുതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും കൂടാതെ തിരിച്ചറിയല്‍ രേഖയായും പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നു. ആദായ നികുതി വകുപ്പ് നല്‍കുന്ന 10 അക്ക ആല്‍ഫാന്യൂമെറിക് നമ്പറാണ് പാന്‍ നമ്പര്‍. പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ എന്നാല്‍ ഒരു വ്യക്തിക്ക് ഒരു തവണ മാത്രം ഇഷ്യൂ ചെയ്യുന്നതാണ്. അതായത് ഒരാള്‍ക്ക് ഒരു പാന്‍ നമ്പര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. പാന്‍ കാര്‍ഡിലെ ഫോട്ടോ മാറ്റണമെങ്കില്‍ എന്ത് ചെയ്യും? പാന്‍ കാര്‍ഡിലെ ഫോട്ടോ അവ്യക്തമോ കാലഹരണപ്പെട്ടതോ ആണെങ്കില്‍ അത് മാറ്റേണ്ടതാണ്.പാന്‍ കാര്‍ഡിലെ ഫോട്ടോ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള വഴികള്‍ ഇതാ

ഔദ്യോഗിക (www.protean-tinpan.com) വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
‘സേവനങ്ങള്‍’ എന്ന ഓപ്ഷനു കീഴിലുള്ള, ‘പാന്‍’ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന്, ‘പാന്‍ വിവരങ്ങളില്‍ മാറ്റം/തിരുത്തല്‍’ എന്ന ഓപ്ഷന്‍ കണ്ടെത്തി തിരഞ്ഞെടുക്കുക.
ഓണ്‍ലൈന്‍ പാന്‍ ആപ്ലിക്കേഷന്‍ തുറക്കാന്‍ ‘അപ്ലൈ’ ക്ലിക്ക് ചെയ്യുക.
‘പുതിയ പാന്‍ കാര്‍ഡിനായുള്ള അഭ്യര്‍ത്ഥന അല്ലെങ്കില്‍ പാന്‍ വിവരങ്ങള്‍ മാറ്റങ്ങള്‍ അല്ലെങ്കില്‍ തിരുത്തല്‍’ എന്നത് തിരഞ്ഞെടുക്കുക,
നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കാന്‍ ബോക്സില്‍ ടിക്ക് ചെയ്യുക. ‘സമര്‍പ്പിക്കുക’ ക്ലിക്ക് ചെയ്യുക.
നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങളും ആവശ്യമായ ഡോക്യുമെന്റുകളും പോലുള്ള കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുക.
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യുക. എല്ലാ വിവരങ്ങളും പൂരിപ്പിച്ച് കഴിഞ്ഞാല്‍, ‘സമര്‍പ്പിക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
പേയ്മെന്റ് പേജ് തുറക്കും. ഫീസ് അടയ്ക്കുക. പേയ്മെന്റ് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ക്ക് 15 അക്ക അക്‌നോളജ്മെന്റ് നമ്പര്‍ ലഭിക്കും. ട്രാക്കിംഗ് ആവശ്യങ്ങള്‍ക്കായി ഈ നമ്പര്‍ സൂക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *