Your Image Description Your Image Description

നിമിഷ വേഗത്തിൽ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന സൂപ്പർ കാറുകളെ ഒന്ന് പരിചയപ്പെട്ടാലോ.ലോകത്തിലെ ഏറ്റവും വേഗതയേറിയ കാര്‍ ഏതാണെന്ന് നോക്കാനും അവയുടെ വിശദവിവരങ്ങൾ അറിയാനും തുടർന്നു വായിക്കൂ.

മക്മൂര്‍ട്രി സ്പിയര്‍ലിംഗ് പ്യുവര്‍

വേഗത മണിക്കൂറില്‍ 297.7 കിമി. ഇത് 100 kWh ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓള്‍-ഇലക്ട്രിക് സിംഗിള്‍-സീറ്റര്‍ ഹൈപ്പര്‍കാറാണ്. 1,000 ബിഎച്ച്പി കരുത്തും 1,200 കിലോഗ്രാം ഭാരവുമുള്ള ഈ കാര്‍ പിന്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിന്റെ രൂപകല്‍പ്പനയും പ്രകടനവും അതിനെ അസാധാരണമാക്കുന്നു.

ഡോഡ്ജ് ചലഞ്ചര്‍ SRT ഡെമണ്‍ 170

വേഗത: വെറും 1.66 സെക്കന്‍ഡില്‍ 0-100 കി.മീ. 1,025 bhp ഉത്പാദിപ്പിക്കുന്ന 6.2 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് V8 എഞ്ചിനാണ് ഇതിനുള്ളത്. ഈ കാര്‍ അതിന്റെ ഡ്രാഗ് റേഡിയല്‍ ടയറുകള്‍ ഉപയോഗിച്ച് ഡ്രാഗ്-റേസ് ട്രാക്കില്‍ പരമാവധി പ്രകടനം നല്‍കുന്നു.

ആസ്പാര്‍ക്ക് ഔള്‍

വേഗത: 0-100 km/h വെറും 1.78 സെക്കന്‍ഡ് ഇതൊരു ഇലക്ട്രിക് ഹൈപ്പര്‍കാര്‍ ആണ്, ഇത് 69kWh ബാറ്ററിയില്‍ നിന്ന് 1,953യവു ഉം 1,920nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറില്‍ 413 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത. മികച്ച രൂപകല്പനക്കും ശക്തിക്കും പേരുകേട്ടതാണ് ആസ്പാര്‍ക്ക് ഔള്‍ സൂപ്പ കാര്‍.

റിമാക് നെവേര

വേഗത: 415 km/h (മുന്നോട്ട്), 275.74 km/h (റിവേഴ്‌സ്) റിമാക് നെവേര ഏറ്റവും വേഗതയേറിയ ഹൈപ്പര്‍കാറുകളില്‍ ഒന്ന് മാത്രമല്ല, പിന്നിലേക്ക് പോകുന്ന ഏറ്റവും വേഗതയേറിയ കാര്‍ കൂടിയാണ്. ഇത് 1,914 ബിഎച്ച്പിയും 2,359 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു.

പിനിന്‍ഫറിന ബാറ്റിസ്റ്റ

വേഗത: 0-100 km/h വെറും 1.86 സെക്കന്‍ഡ്. 4 പെര്‍മനന്റ്-മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറുകളാല്‍ പ്രവര്‍ത്തിക്കുന്ന ഈ കാറിന് 1,900യവു ഉം 2,360nm ടോക്കും സൃഷ്ടിക്കാന്‍ കഴിയും. ഇതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 350 കിലോമീറ്ററാണ്, ഇത് ഒരു മികച്ച ഹൈപ്പര്‍കാറാക്കി മാറ്റുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *