Your Image Description Your Image Description

കായംകുളം: മുൻ മന്ത്രി ജി സുധാകരനെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഴിമതി നടത്താത്ത മന്ത്രിയായിരുന്നു ജി സുധാകരൻ ഇന്ന് ജി സുധാകരന് സിപിഎമ്മില്‍ കറിവേപ്പിലയുടെ വില പോലും ഇല്ല. മാതൃകയായ പൊതുമരാമത്ത് മന്ത്രിയായിരുന്നു അദ്ദേഹമെന്നും കെ സുരേന്ദ്രന്‍ കായംകുളത്ത് പറഞ്ഞു.

ജി സുധാകരന്‍ അഴിമതിക്കാരെ നേരിട്ടു. ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ വേണ്ടാതീനം കാട്ടി. എന്നാലും അഴിമതി കാട്ടാത്ത മന്ത്രിയായിരുന്നു ജി സുധാകരന്‍. അഴിമതിക്കെതിരെ സംസാരിക്കുന്നവരെ സിപിഎം ബ്രാഞ്ച് മുതല്‍ പുറത്താക്കും. കോട്ടയത്ത് സുരേഷ് കുറുപ്പിനെ ഒഴിവാക്കി. കൊലപാതകം നടത്തുന്നവരെ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെയാണ് സിപിഎം കൊണ്ട് നടക്കുന്നത്. പിണറായി വിജയന്റെ കാലത്ത് തന്നെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുഴിച്ചു മൂടും. ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്നുള്ള പ്രചാരണം നടത്തി സിപിഎം ന്യൂനപക്ഷങ്ങളെ ഭയാശങ്കയില്‍ ആക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കൊലയാളി സംഘങ്ങളെ മഹത്വവല്‍ക്കരിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി. പിണറായി ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലര്‍ ഫ്രണ്ടിനെയും ഇപ്പോള്‍ തള്ളിപ്പറയുന്നത് പോയ വോട്ട് തിരികെ പിടിക്കാനാണ്. പോപ്പുലര്‍ ഫ്രണ്ടുമായി സഖ്യമുണ്ടാക്കി. ഓരോ തെരഞ്ഞെടുപ്പിലും വര്‍ഗീയത പറഞ്ഞ് സിപിഎം വോട്ടുപിടിക്കുകയാണ്. കോണ്‍ഗ്രസില്‍ 6 സ്വയം പ്രഖ്യാപിത മുഖ്യമന്ത്രിമാരുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശ്രീനാരായണ ഗുരു വെറുമൊരു സാമൂഹ്യ പരിഷ്‌കര്‍ത്താവ് മാത്രമല്ല. കോടിക്കണക്കിന് ജനങ്ങള്‍ അദ്ദേഹത്തെ ദൈവമായി കാണുന്നു. ലോകം മുഴുവന്‍ സനാതന ധര്‍മ്മത്തിന്റെ സന്ദേശം എത്തിച്ച ആളാണ് ഗുരുദേവന്‍. ഇഎംഎസ് ഗുരുദേവനെ അപമാനിച്ച പോലെ പിണറായിയും അപമാനിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *