Your Image Description Your Image Description

മനുഷ്യ ശരീരത്തിൽ വിറ്റാമിനുകളുടെ കുറവ് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നതാണ്. പോഷക സമ്പുഷ്ടമായ ഭക്ഷണത്തിൽ നിന്നും സപ്പ്ളിമെന്റുകളിൽ നിന്നും വിറ്റാമിനുകളുടെ കുറവ് നികത്താം. വിറ്റാമിന്റെ അഭാവം മൂലം യുകെയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു വെന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് (എന്‍ എച്ച് എസ് ) പുറത്തു വിട്ട റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. എന്‍എച്ച്എസിന്റെ കണക്ക് അനുസരിച്ച് ഇരുമ്പിന്റെ അഭാവം മൂലം 2023-24 വര്‍ഷത്തില്‍ 191,924 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 11 ശതമാനം വര്‍ദ്ധനവാണ്. 2023-24 ല്‍ വിറ്റാമിന്‍ ബി യുടെ കുറവ് മൂലം 2,630 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാത്രമല്ല വിറ്റാമിന്‍ സി, കാല്‍സ്യം എന്നിവയുടെ കുറവുമായി പ്രവേശിപ്പിക്കപ്പെട്ട ആളുകളെക്കുറിച്ചുമുള്ള വിവരങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇരുമ്പിന്റെ അഭാവമാണ് വിളര്‍ച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം. ഗര്‍ഭധാരണം, ആര്‍ത്തവം, ആന്തരിക രക്തശ്രാവം, ഇരുമ്പ് ആഗിരണം ചെയ്യാനുള്ള കഴിവില്ലായ്മ, എന്‍ഡോമെട്രിയോസിസ്, എന്നിവ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ക്ഷീണം, ഊര്‍ജ്ജമില്ലായ്മ, ശ്വാസംമുട്ടല്‍, ഹൃദയമിടിപ്പിലുള്ള വര്‍ദ്ധനവ്, വിളറിയ ചര്‍മ്മം, തലവേദന എന്നിവയൊക്കെ അയണിന്റെ കുറവു കൊണ്ട് ഉണ്ടാകുന്ന ലക്ഷണങ്ങളാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതൽ.

വിറ്റാമിന്‍ ബി12 ന്റെ കുറവും പലപ്പോഴും വിളർച്ച പോലെയുള്ള പ്രശ്നങ്ങളിലേക്ക് നീങ്ങുന്നുണ്ട്. ഇരുമ്പിന്റെ അഭാവം പരിഹരിക്കാൻ ഇലക്കറികള്‍, ധാന്യങ്ങളും റൊട്ടിയും, മാംസം, ആപ്രിക്കോട്ട്, പ്‌ളം, ഉണക്കമുന്തിരി പോലെയുളള ഡ്രൈ ഫ്രൂട്ട്‌സ്, പയറ് വര്‍ഗങ്ങള്‍ എന്നിവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ബീഫ്, പന്നിയിറച്ചി, ചിക്കന്‍, മത്സ്യം, കക്കയിറച്ചി, ഞണ്ട് തുടങ്ങിയ സമുദ്ര വിഭവങ്ങള്‍, പാല്‍, ചീസ്, തൈര് തുടങ്ങിയ പാലുത്പന്നങ്ങള്‍ മുട്ടയുടെ മഞ്ഞക്കരു എന്നിവയൊക്കെ വിറ്റാമിന്‍ ബി12 ന്റെ കലവറയാണ്.

Leave a Reply

Your email address will not be published. Required fields are marked *