Your Image Description Your Image Description

കൂട്ടുകാർക്കൊപ്പം ജന്മദിനം ആഘോഷിച്ച് മണിക്കൂറുകൾക്കകം ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ നിലായ് കൈലാഷ് ഭായ് പട്ടേലാണ് മരിച്ചത്. ബെം​ഗളൂരു ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റിലെ പിജി വിദ്യാർത്ഥിയായിരുന്നു. ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് വീണതായാണ് പ്രാഥമിക നി​ഗമനം.

മരണത്തിന് തൊട്ടുമുൻപ് കൂട്ടുകാർക്കൊപ്പം 29-ാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെ മുറിയിൽ പോയ യുവാവിനെ ഇന്നലെ പുലർച്ച കോർട്ട് യാർഡിൽ വീണ് കിടക്കുന്ന നിലയിലാണ് കണ്ടത്. റൂമിൽ പോകുന്നതിനിടെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം.

പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ മരണത്തിന്റെ വ്യക്തമായ കാരണം പറയാനാകൂയെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ദിവസം കഴിയുമ്പോൾ റിപ്പോർട്ട് ലഭിക്കും. സുരക്ഷ ഉദ്യോ​ഗസ്ഥരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *