Your Image Description Your Image Description

വാഷിങ്ടൺ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി നിയുക്ത അമേരിക്കൻ പ്രസിഡ‍ന്റ് ഡോണൾഡ് ട്രംപിന്റെ മാർ എലാഗോയിലെ വസതിയിൽ സന്ദർശനം നടത്തി ‘ഫന്റാസ്റ്റിക് വുമൺ’ എന്നു പറഞ്ഞാണ് ട്രംപ് മെലോണിയെ അഭിസംബോധന ചെയ്തത്. രണ്ടാമതും പ്രസിഡന്റായി അധികാരമേറ്റെടുക്കാൻ തയാറെടുക്കുന്ന അമേരിക്കൻ പ്രസിഡന്റിന്റെ ആതിഥേയത്വം വഹിച്ച ആദ്യത്തെ വിദേശ നേതാവായി ജോർജിയ മെലോണി മാറി.

2020ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ട്രംപിന് അനുകൂലമായി മാറ്റാൻ ശ്രമിച്ചതിന് കുറ്റാരോപിതനായ ഒരു അഭിഭാഷകനെ കുറിച്ചുള്ള ഡോക്യുമെന്ററി ഇരുവരും ഒരുമിച്ചിരുന്ന് കണ്ടെന്നും അത്താഴം കഴിച്ചെന്നും വിവരമുണ്ട്. രണ്ട് നേതാക്കളുടെയും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നു. സന്ദർശനത്തെ കുറിച്ച് ട്രംപിന്റെയും മെലോണിയുടെയും ഓഫീസുകൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാല് ദിവസത്തെ ഇറ്റലി സന്ദർശനത്തിനായി പോകുന്നുണ്ട്. അവിടെ അദ്ദേഹം മെലോണിയുമായും ഫ്രാൻസിസ് മാർപാപ്പയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. പ്രസിഡന്റ് എന്ന നിലയിൽ ബൈഡന്റെ അവസാന വിദേശ സന്ദർ‌ശനമാണത്.

Leave a Reply

Your email address will not be published. Required fields are marked *