Your Image Description Your Image Description

കോഴിക്കോട്: സമു​ദായ സംഘടനകളുമായി അടുപ്പം സ്ഥാപിക്കുന്ന മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഒളിയമ്പുമായി കെ മുരളീധരൻ. ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാകില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. എൻഎസ്എസ് ജനറൽ സെക്രട്ടറിയും മുസ്ലീം ലീ​ഗ് സംസ്ഥാന അധ്യക്ഷനും ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് മുരളീധരൻ പരോക്ഷ വിമർശനവുമായി രം​ഗത്തെത്തിയത്.

‘‘ആദ്യം പഞ്ചായത്തിൽ ജയിക്കണം. പിന്നെ നിയമസഭയിൽ ജയിക്കണം. അതിനുശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ. ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാകില്ല. അതിനു കോൺഗ്രസിന് ചിട്ടവട്ടങ്ങളുണ്ട്. കോൺഗ്രസ് നിയമസഭാ കക്ഷിയുടെ അഭിപ്രായം നോക്കണം. ഡൽഹിയിൽനിന്നുള്ള അഭിപ്രായം അറിയണം. ഖർഗെയും രാഹുൽ ഗാന്ധിയും ഉള്ളപ്പോൾ ഇക്കാര്യം ഇവിടെ ചർച്ച ചെയ്യേണ്ട കാര്യമില്ല. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി യുഡിഎഫിൽ തർക്കം ഉണ്ടാകില്ല. സമുദായങ്ങൾ കോൺഗ്രസിനെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്.’’– കെ.മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *