Your Image Description Your Image Description
Your Image Alt Text

അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ക്കിടയില്‍ രാജ്യത്ത് ഇന്ധനവില കുറയ്ക്കുന്നത് പരിഗണനയിലില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക വകുപ്പുമന്ത്രി ഹര്‍ദീപ് സിങ് പുരി.രാജ്യത്ത് ഊര്‍ജലഭ്യത ഉറപ്പാക്കാനാണ് മുന്‍ഗണന. ആഗോളസാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ പെട്രോളിയം ഉത്പാദനത്തില്‍ രാജ്യം സ്ഥിരത നേടി. ചെങ്കടലിലെ ഹൂതി ആക്രമണം സമ്പദ്‌വ്യവസ്ഥയെയും ചരക്കുനീക്കത്തെയും ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഊര്‍ജമേഖലയുടെ 80 ശതമാനത്തിലേറെ ആവശ്യങ്ങള്‍ക്കും ഇന്ത്യ വിദേശ എണ്ണയെയാണ് ആശ്രയിക്കുന്നത്. അസംസ്കൃത എണ്ണ ഇറക്കുമതിയുടെ ചെലവ് നിയന്ത്രിക്കാന്‍ കൂടുതല്‍ സ്രോതസ്സുകള്‍ ‌കണ്ടെത്തും. ഇതിന്റെഭാഗമായി വെനസ്വേലയില്‍നിന്നു എണ്ണ ഇറക്കുമതിചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *