Your Image Description Your Image Description
Your Image Alt Text

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ജനുവരി 26-നുള്ളില്‍ വിജ്ഞാപനംചെയ്യും. ഒരുവര്‍ഷംവരെ തയ്യാറെടുപ്പുകള്‍ കഴിഞ്ഞായിരിക്കും അവ പ്രാബല്യത്തില്‍വരുകയെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനപരിപാടികള്‍ രണ്ടുമാസത്തിനുള്ളില്‍ ആരംഭിക്കും.രാജ്യത്തൊട്ടാകെ 3000 വിദഗ്ധപരിശീലകരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം. ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങിന്റെ കീഴിലുള്ള കര്‍മസമിതി മേല്‍നോട്ടം നല്‍കും.

പുതിയനിയമങ്ങള്‍ പ്രാബല്യത്തില്‍വന്നാല്‍ കേസ് രജിസ്റ്റര്‍ചെയ്ത തീയതിക്ക് പകരം കേസിന്റെ വിചാരണനടക്കുന്ന സമയത്ത് പ്രാബല്യത്തിലുള്ള നിയമമാകും ചുമത്തപ്പെടുക. പഴയ ക്രിമിനല്‍ നിയമങ്ങള്‍ക്കുകീഴില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള കേസുകളുടെ ഭാഗമായ അനുബന്ധ കുറ്റപത്രങ്ങളിലും രാജ്യത്ത് അപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ മാത്രമാകും ചുമത്താനാകുകയെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *