Your Image Description Your Image Description

ബജാജ് ഓട്ടോ അടുത്തയാഴ്ച പൾസർ പോർട്ട്‌ഫോളിയോയിലേക്ക് ഒരു പുതിയ മോഡൽ ചേർക്കാൻ പോകുന്നു. ഇത് പുതുക്കിയ പൾസർ RS 200 ആയിരിക്കുമെന്നാണ് കരുതുന്നത്. ബ്രാൻഡ് അതിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വീണ്ടും സമാനമായ ഒരു ടീസർ പുറത്തിറക്കി. അടുത്ത ആഴ്ച ആദ്യം ബജാജ് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ഇതിന് മുമ്പ് പൾസർ എഫ് 250 സെമി-ഫെയർഡ് മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ നിന്ന് കമ്പനി നിർത്തലാക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. കമ്പനി ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഈ ബൈക്ക് നീക്കം ചെയ്തു. ബജാജ് പൾസർ F250 ബ്രാൻഡിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡീലിസ്‌റ്റ് ചെയ്‍തത് ബൈക്ക് നിർത്തലാക്കിയതിനാലാണെന്നാണ് റിപ്പോർട്ടുകൾ. ഈ ബൈക്ക് ഇനി ഡീലർമാർക്ക് അയക്കില്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ, പൾസർ NS400z, പൾസർ N125, പൾസർ N250, പൾസർ NS400z, പൾസർ 220F, പൾസർ N250, പൾസർ RS200, പൾസർ 220F, പൾസർ 200 പൾസർ 120 NS200 , പൾസർ N160, പൾസർ NS160. പൾസർ എൻ150, പൾസർ എൻ160, പൾസർ 150, പൾസർ എൻ150, പൾസർ എൻഎസ്125, പൾസർ 150, പൾസർ 125, പൾസർ എൻഎസ്125 എന്നിവ കമ്പനിയുടെ ശ്രേണിയിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *