Your Image Description Your Image Description
Your Image Alt Text

രണ്ട്  കോടിയിൽ താഴെയുള്ളമനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി പഞ്ചാബ് നാഷണൽ ബാങ്ക്. റിസർവ് ബാങ്ക് റീപോ നിരക്ക് മാറ്റമില്ലാതെ നിലത്തിയതോടെ രാജ്യത്തെ ബാങ്കുകൾ നിക്ഷേപ നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. പുതിയ നിരക്കുകൾ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും

മൂന്ന് മാസം മുതൽ ഒൻപത് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 50 ബിപിഎസ് പലിശ വർധിപ്പിച്ചു. ഈ ടേം ഡെപ്പോസിറ്റുകൾക്ക് ഇപ്പോൾ സാധാരണ പൗരന്മാർക്ക് 6 ശതമാനം പലിശ ലഭിക്കും. 400 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  സാധാരണ പൗരന്മാർക്ക് 7.25 ശതമാനം പലിശ ലഭിക്കും. 7 ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് 3.5% മുതൽ 7.25% വരെ പലിശ ബാങ്ക് വാഗ്‌ദാനം ചെയ്യുന്നു.

ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 4 ശതമാനം മുതൽ 7.75 ശതമാനം വരെയും സൂപ്പർ സീനിയർമാർക്ക് 4.3 ശതമാനം മുതൽ 8.05 ശതമാനം വരെയും പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *