Your Image Description Your Image Description
Your Image Alt Text

ഹിസ്ബുൾ ഭീകരൻ ജാവേദ് മാട്ടൂ പിടിയിൽ. ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലാണ്‌ ഇയാളെ പിടികൂടിയത്. എൻഐഎ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മാട്ടൂവിനെ പോലീസ് പിടികൂടുന്നത്. ഇയാളിൽ നിന്നും പിസ്റ്റൾ, യന്ത്രതോക്കുകളുടെ മാഗസിൻ, മോഷ്ണവാഹനങ്ങൾ എന്നിവ പിടിച്ചെടുത്തതായും പോലീസ് പറയുന്നു. ജമ്മു കശ്മീരിലെ നിരവധി ആക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ട്. അഞ്ച് വ്യത്യസ്ത ഗ്രനേഡ് ആക്രമണങ്ങളിലായി പോലീസുകാരെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ പ്രതിയണ്.

10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യപിച്ച മാട്ടൂവിനെ ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെയും കേന്ദ്ര ഏജൻസികളുടെയും ഏകോപനത്തോടെയാണ് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിൽ ലഭിച്ചതിന് ശേഷം നടപടികൾ സ്വീകരിക്കുമെന്നാണ് ഡൽഹി സ്പെഷ്യൽ പോലീസ് കമ്മീഷണർ എച്ച്ജിഎസ് ധലിവാൾ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *