Your Image Description Your Image Description
Your Image Alt Text

ഇനി കുറഞ്ഞ നിരക്കിൽ ഇൻഡിഗോയിൽ യാത്ര ചെയ്യാം. ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന ചാർജ് ഈടാക്കുന്നത് വിമാന കമ്പനി താത്കാലികമായി നിർത്തിവച്ചു. ഇതോടെ ആഭ്യന്തര-വിദേശ യാത്രകളുടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇന്നുമുതൽ ഇന്ധന ചാർജ് ഈടാക്കാതെയായിരിക്കും ഇൻഡിഗോ ടിക്കറ്റുകൾ വിതരണം ചെയ്യുക.

2023 ഒക്ടോബർ ആറിനായിരുന്നു ഇന്ധന ചാർജ് ഈടാക്കി ടിക്കറ്റ് നൽകാൻ ഇൻഡിഗോ തീരുമാനിച്ചത്. എന്നാൽ ഏവിയേഷൻ ടർബൈൻ ഫ്യുവർ പ്രൈസിൽ (എടിഎഫ്) കുറവ് വന്നതോടെ ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു കമ്പനി. ഒക്ടോബറിന് ശേഷം മൂന്ന് തവണയാണ് എടിഎഫിൽ കുറവ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *