Your Image Description Your Image Description

ചെ​ന്നൈ: അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​നി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ ബി​ജെ​പി നേ​താ​വും ന​ടി​യു​മാ​യ ഖു​ശ്‌​ബു സു​ന്ദ​ർ അ​റ​സ്റ്റി​ൽ. നി​ര​വ​ധി നേ​താ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പോ​ലീ​സി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം നടത്തിയെന്ന് ചൂ​ണ്ടി​കാ​ട്ടി​യാ​ണ് ന​ട​പ​ടി. അ​തേ​സ​മ​യം കേ​സി​ൽ കോ​ട്ടൂ​ർ സ്വ​ദേ​ശി ജ്ഞാ​ന​ശേ​ഖ​ര​ൻ (37) പി​ടി​യി​ലാ​യി​രു​ന്നു.

വ​ഴി​യോ​ര​ത്ത് ബി​രി​യാ​ണി വി​ൽ​ക്കു​ന്ന ആ​ളാ​ണ് പി​ടി​യി​ലാ​യ ജ്ഞാ​ന​ശേ​ഖ​ര​ൻ. പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ ലാ​ബി​ന് സ​മീ​പം ര​ണ്ടാം വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യാ​ണ് ക്രൂ​ര​ത​യ്ക്കി​ര​യാ​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *