Your Image Description Your Image Description
Your Image Alt Text

തലക്ക് അഞ്ചുലക്ഷം രൂപ വിലയിട്ട ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ വെച്ചായിരുന്നു അറസ്റ്റ്. ജാവേദ് മാട്ടൂ ആണ് അറസ്റ്റിലായത്. ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജാവേദിനെ കണ്ടെത്താൻ എൻ.ഐ.എയുടെ പ്രത്യേക സംഘമാണ് അന്വേഷണം തുടങ്ങിയത്.

ജമ്മുകശ്മീരിലെ സൊപോർ സ്വദേശിയാണ് ജാവേദ്. ഇയാൾ പാകിസ്താനും സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ ജാവേദ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *