Your Image Description Your Image Description

കൂനൻ കുരിശ് സത്യത്തിന്റെ ഓർമ്മ പുതുക്കി ആർച്ച് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പിതാവിനോടൊപ്പം മാർതോമാ നസ്രാണി സംഘം. എ. ഡി 1653 ജനുവരി മൂന്നിനാണ് വൈദേശിക മേധാവിത്വത്തിനെതിരെ മാർ തോമൻ നസ്രാണികൾ മത സ്വാതന്ത്ര്യത്തിനായി കൂനൻ കുരിശിൽ സത്യം ചെയ്ത ഭാരതത്തിലെ ഒന്നാം സ്വാതന്ത്ര്യം നടന്നത്. അതിന്റെ ഓർമ്മ പുതുക്കാൻ ആണ് ഇന്ന് മട്ടാഞ്ചേരി സെന്റ്. ജോർജ് ഓർത്തഡോക്സ്‌ പള്ളിയിൽ കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും മാർ തോമാ നസ്രാണി മക്കൾ ഒത്തു കൂടിയത്. നമ്മുക്ക് നഷ്ട്ടപ്പെട്ടു പോയ പൈതൃകവും, പാരമ്പര്യങ്ങളും തിരികെ കൊണ്ടുവരാൻ ഉള്ള പ്രവർത്തനങ്ങളിൽ മാർ തോമാ നസ്രാണി മക്കൾ യോജിച്ച് നിന്ന് പ്രവർത്തിക്കുമെന്ന് പങ്കെടുത്തവർ കൂനൻ കുരിശിൽ തൊട്ട് സത്യം ചെയ്തു. നിരവധി വൈദീകർ, അൽമായർ എന്നിവർ ഓർമ്മ പുതുക്കൽ കൂട്ടായ്മയിൽ പങ്കുചേർന്നു

Leave a Reply

Your email address will not be published. Required fields are marked *