Your Image Description Your Image Description

ധാക്ക: ഷെയ്ഖ് മുജീബുർ റഹ്മാൻ ഇനി മുതൽ ബംഗ്ലാദേശ് രാഷ്ട്രപിതാവ് അല്ല. സ്കൂൾ പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തി മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. പുതിയ അധ്യയന വർഷത്തിലെ പാഠ പുസ്തകങ്ങളിലാണ് ഇതുവരെ രാഷ്ട്രപിതാവായി കണക്കാക്കിയിരുന്ന അവാമി ലീഗ് നേതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെ മാറ്റിയിരിക്കുന്നത്.പ്രൈമറി, സെക്കൻഡറി ക്ലാസുകളിലെ പാഠ പുസ്തകങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

രാജ്യത്തിൻറെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് മേജർ സിയാവുർ റഹ്മാൻ ആണെന്നാണ് പുതിയ പാഠപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുജീബു റഹ്മാന്റെ ഇളയമകളും പ്രധാനമന്ത്രിയുമായിരുന്ന ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷമാണ് അവാമി ലീഗിന്റെ നേതാക്കൾക്കെതിരെ ഇടക്കാല സർക്കാർ തീരുമാനം കടുപ്പിച്ചത്.
1971 മാർച്ച് 26ന് സിയാവുർ റഹ്മാൻ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും മാർച്ച് 27ന് ഷെയ്ഖ് മുജീബു റഹ്മാൻ പ്രഖ്യാപനം ആവർത്തിക്കുകയുമായിരുന്നു എന്നാണ് നാഷണൽ കരിക്കുലം ആൻഡ് ടെക്സ്റ്റ്ബുക്ക് ബോർഡ് ചെയർമാൻ പ്രൊഫ. എ.കെ.എം റിയാസുൽ ഹസൻ പറഞ്ഞത്

മുജീബു റഹ്മാനാണ് പ്രഖ്യാപനം നടത്തിയതെന്നും പിന്നീട് സിയാവുർ റഹ്മാൻ, മുജീബിന്റെ നിർദേശപ്രകാരം പ്രഖ്യാപനം വായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അവാമി ലീഗിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *