Your Image Description Your Image Description

കാസാബ്ലാങ്കാ ഇൻഡിപെൻഡൻറ്റ് ഫിലിം ഫെസ്റ്റിവലിന്റെ ആറാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി നടത്തുന്ന ഐ. എം. ഡി. ബി. യോഗ്യത നേടിയ സീസണൽ ഫിലിം ഫെസ്റ്റിവലാണിത്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സ്ഥാപകനും സംവിധായകനുമായ നിർമൽ ബേബി വർഗീസാണ് ഈ ചലച്ചിത്ര മേളയുടെ ഡയറക്ടർ.

ഗ്രെഗ് എൽ ഹൈൻസ് സംവിധാനം ചെയ്ത അമേരിക്കൻ ചിത്രമായ ‘ലവ് ആൻഡ് ഹൊറർ’ മികച്ച ഫീച്ചർ ഫിലിമായും, റോഥ് പോസ്‌ഗായി സംവിധാനം ചെയ്ത ഹങ്കേറിയൻ ചിത്രം ‘ലാൻഡ് സ്ലൈഡ്’ മികച്ച ഇൻഡിപെൻഡന്റ് ഫീച്ചർ ഫിലിമായും തിരഞ്ഞെടുത്തു. അമേരിക്കൻ സംവിധായകൻ ഡാൻ ഹേർട്സോഗ് സംവിധാനം ചെയ്ത യോളോക്കോട്ടുറിൻ (Jólakötturinn) മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുത്തപ്പോൾ ‘ദാദാ ലക്ഷ്മി’ എന്ന ഇന്ത്യൻ ചിത്രത്തിലെ സംവിധാനത്തിലൂടെ യഷ്പൽ ശർമ്മ മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി.

‘ആഷറാസ്‌ കളേഴ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് കോണർ ട്യുഹി മികച്ച നടനായപ്പോൾ യോളോക്കോട്ടുറിൻ എന്ന ചിത്രത്തിലൂടെ സ്റ്റൈനുൻ ഓസ്ക് ലാർസൻ മികച്ച നടിയായി തിരഞ്ഞെടുത്തു. ഫെഡറിക്കോ മരിയ ബൽഡാച്ചി സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രമായ ‘ദി റിവർ ഓഫ് ലൈഫ്’ മികച്ച ഡോക്യൂമെന്ററി ചിത്രമായി തിരഞ്ഞെടുത്തു. ‘സോംബി: കൈമോർട്ടോഫോബിയ’ മികച്ച ഹൊറർ ചിത്രമായപ്പോൾ മരിയോ ലൂയിസ് ടെല്ലെസ് എഴുതിയ ‘ടൈം’ മികച്ച തിരക്കഥയായി തിരഞ്ഞെടുത്തു. കൂടുതൽ അവാർഡ് വിവരങ്ങളാക്കായി: https://bit.ly/CIFFWinnersS6

ഏഴ് രാജ്യങ്ങളിൽ നിന്നായി പതിനാറ് ചിത്രങ്ങളാണ് അവസാന ഘട്ടത്തിൽ മത്സരത്തിനായി ഉണ്ടായിരുന്നത്. കാസാബ്ലാങ്കാ ഇൻഡിപെൻഡൻറ്റ് ഫിലിം ഫെസ്റ്റിവൽ കൂടാതെ കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ്, കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറർ ഫിലിം ഫെസ്റ്റിവൽ, വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് എന്നീ ചലച്ചിത്ര മേളകൾ കൂടി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ലോകമെബാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി സംഘടിപ്പിക്കുന്നുണ്ട്. ‘തരിയോട്, ‘വഴിയെ’, ‘ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ്’ എന്നീ സിനിമകൾ നിർമ്മിച്ച കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഉടനെ റിലീസാവാനുള്ളത് ‘അന്തിമ ക്ഷണഗളു’ എന്ന കന്നഡ ടൈം ലൂപ്പ് ചിത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *