Your Image Description Your Image Description

സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. പൊലീസ് റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കിരണിന് പരോൾ നൽകിയിരിക്കുന്നത്. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. അപേക്ഷ പരിഗണിച്ച ജയിൽ മേധാവി 30 ദിവസത്തെ പരോളിനാണ് അനുമതി നൽകിയിരിക്കുന്നത്.

കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, വിസ്മയയുടെ വീടിന് സമീപം പോകാൻ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണ് പരോൾ. 2021 ജൂ​ൺ 21നാ​ണ്​ നി​ല​മേ​ൽ കൈ​തോ​ട് കു​ള​ത്തി​ൻ​ക​ര മേ​ലേ​തി​ൽ പുത്തൻ​വീ​ട്ടി​ൽ ത്രി​വി​ക്ര​മ​ൻ നായരുടെ മകൾ വിസ്മയയെ ഭ​ർതൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടത്. ദുരൂഹത ഉയർന്ന കേസിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭ​ർ​ത്താ​വ് കി​ര​ൺ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *