Your Image Description Your Image Description

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാന അപകടത്തിന് പിന്നില്‍ റഷ്യയാണെന്ന ആരോപണം ഉയര്‍ന്ന വരുന്നതിനു പിന്നാലെ അസെര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനോട് മാപ്പ് പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. എന്നാൽ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെയായിരുന്നു പുടിന്‍ ക്ഷമ ചോദിച്ചത്.

കസാഖ്സ്ഥാനിലെ അക്തൗ നഗരത്തിന് സമീപമാണ് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 38 പേര്‍ മരിച്ചത്. റഷ്യന്‍ വ്യോമമേഖലയില്‍ വച്ച് അപകടം നടന്നതിലാണ് അസര്‍ബൈജാനോട് പുടിന്‍ ക്ഷമ ചോദിച്ചത്.

‘റഷ്യയുടെ വ്യോമമേഖലയില്‍ നടന്ന അപകടത്തിന് ക്ഷമ ചോദിക്കുന്നു. ചെച്നിയയിലെ ഗ്രോസ്‌നിയില്‍ വിമാനം ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍, റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം യുക്രെയിന്‍ ഡ്രോണുകള്‍ തടയുന്നതിനിടെ ആണ് ‘ദുരന്ത’മുണ്ടായതെന്നും’ പുടിന്‍ പറഞ്ഞു. അസെര്‍ബൈജാന്‍ പ്രസിഡന്റുമായി പുടിന്‍ ഫോണിലാണ് ഖേദം പ്രകടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *