Your Image Description Your Image Description

ശരത് ലാലും കൃപേഷും തനിക്കേറ്റവും സ്നേഹമുണ്ടായിരുന്ന രണ്ടുപേരായിരുന്നുവെന്നും. താനുമായി രണ്ടുപേർക്കും വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. പെരിയ ഇരട്ട കൊലപാതക്കേസിലെ കോടതി വിധി പ്രഖ്യാപനത്തിന് ശേഷമായിരുന്നു വിഷ്ണു നാഥിന്റെ പ്രതികരണം. കേസിന്റെ നാൾവഴികളിലെല്ലാം സിപിഎം പ്രതികൾക്കൊപ്പം നിന്നതിനെയും വിഷ്ണുനാഥ്‌ വിമർശിച്ചു. പാർട്ടി പ്രതികൾക്കൊപ്പമാവാം നിൽക്കുന്നത് എന്നാൽ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരും പ്രതികൾക്കൊപ്പം തന്നെ നിൽക്കുന്നതാണ് നാം കണ്ടതെന്നും വിഷ്ണുനാഥ്‌ പറഞ്ഞു. ഇപ്പോൾ വന്ന കോടതി വിധി സി.പി.എമ്മിന്റെ കൊലക്കത്തി താഴെവെക്കാന്‍ കരണമായിത്തീരട്ടെ എന്ന പ്രതീക്ഷയും വിഷ്ണുനാഥ്‌ പങ്കുവെച്ചു. കേരളത്തിൽ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങൾക്ക് ഒപ്പം കോൺഗ്രസ് പാർട്ടി ഉണ്ടെന്നും പിസി വിഷ്ണുനാഥ്‌ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *