Your Image Description Your Image Description

ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിനം സ്ത്രീ മരിച്ച വിവരം പൊലീസ് അറിയിച്ചില്ലെന്ന നടൻ അല്ലു അർജുന്റെ വാദം പൊളിച്ച് തെല്ലങ്കാന പൊലീസ്. റിലീസ് ദിവസം അല്ലു അർജുൻ എത്തിയ സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പൊലീസ് പുറത്തുവിട്ടു. സിനിമ കഴിയുന്നതിനു മുമ്പേ നടൻ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം തീയേറ്റർ വിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പോലീസ് വിവരം അല്ലുവിനെ അറിയിച്ചില്ലെന്ന വാദം തെറ്റാണ്. തിരക്കിൽ പെട്ട് യുവതി മരിച്ചപോലെ നടനെയും മാനേജരെയും വിവരം അറിയിച്ചു.

ഉടൻ തീയേറ്ററിൽ നിന്നും പോകണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതാണ്. പ്രതികരണം അനുകൂലമാറ്റിരുന്നില്ല. ഉടനെ എസിപി തന്നെ നടനോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും, ഷോ പൂർത്തിയാകും വരെ തിയേറ്ററിൽ തുടരുമെന്ന് അല്ലു മറുപടി നൽകിയതായും പൊലീസ് ആരോപിച്ചു. തുടർന്ന് എസിപി ഡിസിപിയെ ബാൽകെണിയിലേക്ക് വിളിച്ചു കൊണ്ടു വന്ന് നടനെ പുറത്തിറക്കി എന്നും പോലീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *