Your Image Description Your Image Description

കാസർഗോഡ് : കെ.എസ്.ആര്‍.ടി.സി യുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍കോട് യൂണിറ്റില്‍ നിന്നും ഡിസംബര്‍ 22 ന് കണ്ണൂര്‍ ജില്ലയിലെ പൈതല്‍ മല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വാട്ടര്‍ ഫാള്‍സ് എന്നിവടങ്ങളിലേക്ക് ഒരു ദിവസത്തെ ഉല്ലാസ യാത്ര പുറപ്പെടുന്നു.

കെ.എസ്.ആര്‍.ടി.സി യുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍കോട് യൂണിറ്റില്‍ നിന്നും ഡിസംബര്‍ 27ന് മൂന്നാറിലേക്ക് ഒരു ഉല്ലാസയാത്ര പുറപ്പെടുന്നു. ഇടുക്കി ജില്ലയിലെ ഫോട്ടോപോയിന്റ്, ടോപ്പ് സ്റ്റേഷന്‍, കുണ്ടല ഡാം, ഇക്കോപോയിന്റ്, മാട്ടുപ്പെട്ടി ഡാം, ബോട്ടോണിക്കല്‍ ഗാര്‍ഡന്‍,ഫ്ളവര്‍ ഗാര്‍ഡന്‍, രണ്ടാം ദിവസം ഇരവിക്കുളം നാഷണല്‍ പാര്‍ക്ക്, മറയൂര്‍ ശര്‍ക്കര ഫാക്ടറി,മുനിയറകള്‍, സാന്‍ഡല്‍ വുഡ് ഫോറസ്റ്റ് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രസ്തുത ട്രിപ്പുകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി യുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍കോട് യൂണിറ്റില്‍ നിന്നും ഡിസംബര്‍ 26 ന് വയനാട്ടിലേക്ക് ഒരു ഉല്ലാസ യാത്ര പുറപ്പെടുന്നു,വയനാട് ജില്ലയിലെ കുറുവ ദ്വീപ്, ബാണാസുര ഡാം , മുത്തങ്ങ ജംഗിള്‍ സഫാരി, എടക്കല്‍ഗുഹ, 900 കണ്ടി, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രസ്തുത ട്രിപ്പുകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. റൂട്ട്, ചാര്‍ജ് എന്നിവ അറിയുന്നതിനും,മറ്റ് വിവരങ്ങള്‍ അറിയുന്നതിനും ഫോണ്‍- 9446862282 8848678173.

Leave a Reply

Your email address will not be published. Required fields are marked *