Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നിരുന്നു. 480 രൂപയാണ് ഇന്നലെ ഒറ്റ ദിവസംകൊണ്ട് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,800 രൂപയാണ്.

കഴിഞ്ഞ ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ 880 രൂപ കുറഞ്ഞിരുന്നു. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ സ്വർണവില കൂടി. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ ഉയർന്നു. വിപണി വില 7100 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ ഉയർന്നു. വിപണിവില 5865 രൂപയാണ്. വെള്ളിയുടെ വിലയും ഇന്നലെ ഉയർന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്

Leave a Reply

Your email address will not be published. Required fields are marked *