Your Image Description Your Image Description

തിരുവനന്തപുരം : നെടുമങ്ങാട് പുതുകുളങ്ങരയിൽ കാർ അപകടത്തിൽ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ ഋതിക് ആണ് അപകടത്തിൽ മരിച്ചത്.

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ മ​ര​ക്കു​റ്റി​യി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന്, പിൻവശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറി‍ച്ച് പുറത്തേക്ക് വീണു.

ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *