Your Image Description Your Image Description

കൊ​ച്ചി: കോ​ള​ജി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തിൽ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ഭ്യാ​സം. ഓടിക്കൊണ്ടിരിക്കുന്ന വാ​ഹ​ന​ത്തിന്റെ മു​ക​ളി​ല്‍ ക​യ​റി​യും, സ്റ്റെ​പ്പി​നി​ക്ക് മു​ക​ളി​ല്‍ ഇ​രു​ന്നും കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തുവന്നു. ഇതേ തുടർന്ന് ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും രം​ഗ​ത്തെ​ത്തി.

പെ​രു​മ്പാ​വൂ​ര്‍ വാ​ഴ​ക്കു​ളം മാ​റ​മ്പി​ള്ളി എം​ഇ​എ​സ് കോ​ള​ജി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്കി​ടെ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കോ​ള​ജ് കോ​മ്പൗ​ണ്ടി​ന് പു​റ​ത്ത് പൊ​തു​റോ​ഡി​ല്‍ വ​ച്ചാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ള്‍. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​ള​ജി​ലേ​ക്ക് വ​ന്ന​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ സീ​റ്റ്‌​ബെ​ല്‍​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല.ഏ​താ​നും ചി​ല​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പി​ഴ അ​ട​ക്കം ഈ​ടാ​ക്കും. വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്ക് എം​വി​ഡി നോ​ട്ടീ​സ് ന​ല്‍​കി​.

Leave a Reply

Your email address will not be published. Required fields are marked *