Your Image Description Your Image Description

തൃശ്ശൂർ : ലഹരിവിമുക്തമായ ഒരു നവകേരളം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി രാജേഷ്. എക്‌സൈസ് വകുപ്പില്‍ സ്തുത്യര്‍ഹസേവനം നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുള്ള 2023 ലെ മുഖ്യമന്ത്രിയുടെ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന എക്‌സൈസ് വകുപ്പ് മയക്കുമരുന്നിനെതിരെയും വ്യാജമദ്യത്തിനെതിരായും ശക്തമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

മയക്കുമരുന്നിനെതിരായി ബഹുമുഖമായ പോരാട്ടം സംഘടിപ്പിക്കുകയാണ് എക്‌സൈസ് വകുപ്പ്. ഇതിനായി നമ്മളെല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. എക്‌സൈസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുജനങ്ങളും അണിനിരക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞകുറച്ചു കാലങ്ങള്‍ക്കിടയില്‍ സംസ്ഥാന എക്‌സൈസ് സേന ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു സേനയായി മാറിയതായും മന്ത്രി പറഞ്ഞു.

എക്‌സൈസിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാന എക്‌സൈസ് സേനയെ നവീകരിക്കുന്നതിനും ആധുനിക വത്ക്കരിക്കുന്നതിനും അതിലൂടെ സാങ്കേതിക വിദ്യയുടെകൂടി സഹായത്തോടെ പുതിയ വെല്ലുവിളികളെ നേരിടുന്നതിനുമുള്ള പിന്തുണ നല്‍കുകയാണ് സര്‍ക്കാര്‍. ആധുനികമായിട്ടുള്ള വാഹനങ്ങളു ഡ്രഗ്‌സ് ഡിറ്റക്ഷന്‍ കിറ്റുകളും ആധുനികമായ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *