Your Image Description Your Image Description

കൊല്ലം: ന​ര്‍​ക്കോ​ട്ടി​ക് ഡ്രൈ​വി​ല്‍ എം​ഡി​എം​എയുമായി ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍.ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മു​ന്നോ​ടി​യാ​യി പോ​ലീ​സ് ന​ട​ത്തി​ വന്ന പരിശോധനയിലാണ് യു​വാ​ക്ക​ള്‍ അറസ്റ്റിലായത്.

ബംഗ്ലൂ​രി​ല്‍ നി​ന്നും ക​ട​ത്തി കൊ​ണ്ട് വ​ന്ന 45 ഗ്രാം എംഡിഎംഎ​യു​മാ​യി കേ​ര​ള​പു​രം മാ​മൂ​ട് അ​ന​സ് മ​ന്‍​സി​ലി​ല്‍ ആ​ഷി​ക്, കൊ​റ്റ​ങ്ക​ര വേ​ല​ങ്കോ​ണം പു​ത്ത​ന്‍ കു​ള​ങ്ങ​ര ജ​സീ​ലാ മ​ന്‍​സി​ലി​ല്‍ അ​ന്‍​വ​ര്‍​ഷാ എ​ന്നി​വ​രാ​ണ് കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ക​ര്‍​ബ​ല ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് റെ​യി​ല്‍​വേ ന​ട​പ്പാ​ല​ത്തി​ന് താ​ഴ​ത്തെ പ​ടി​യി​ല്‍ ആ​ഷി​ക്കും അ​ന്‍​വ​ര്‍​ഷാ​യും പ​രു​ങ്ങി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ഷി​ക്കി​ന്‍റെ പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ല്‍ നി​ന്നും ലഹരി മരുന്നുകൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *