Your Image Description Your Image Description

തൃശൂര്‍: വര്‍ഷങ്ങളായി കൊടകരയിലെ പഴയ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന പൊതു ശുചിമുറിയിലേക്കുള്ള ജലവിതരണം ജലവിതരണ വകുപ്പ് നിര്‍ത്തിവച്ചതിനെ തുടർന്ന് ദുരിതത്തിലായിരിക്കുകയാണ് കൊടകരയിലെ കച്ചവടക്കാരും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളും. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി തൊഴിലാളികളും യാത്രക്കാരും ആശ്രയിക്കുന്ന പൊതു ശുചിമുറിയാണ് നിലവിൽ അടഞ്ഞുകിടക്കുന്നത്. ഏഴു ലക്ഷത്തോളം രൂപ ജലവിതരണ വകുപ്പിന് കുടിശിക ഉള്ളതിനാലാണ് പൊതു ശുചിമുറിയിയ്ക്കുള്ള ജലവിതരണം അധികൃതര്‍ നിർത്തിവെച്ചതെന്നാണ് സമീപത്തെ വ്യപാര സ്ഥാപനങ്ങളിലുള്ളവര്‍ പറയുന്നത്.

ശുചിമുറിയിൽ മീറ്റർ പോലും ഇല്ലാഞ്ഞിട്ടും ഇത്രയും ഭീമമായ തുക എങ്ങനെ കുടിശിക വന്നു എന്ന ആശങ്കയിലാണ് ഇവര്‍.പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനായി പോലും അടുത്തുള്ള സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സമീപത്തെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികള്‍. ഇത്രെയും വേഗം ശുചിമുറിയിലേക്കുള്ള ജലവിതരണം പുന:സ്ഥാപിച്ച്‌ നൽകണമെന്നാണ് തൊഴിലാളികളുലും കച്ചവടക്കാരും മുന്നോട് വെക്കുന്ന ആവശ്യം. മാത്രമല്ല കൊടകര ജംഗ്ഷന്‍റെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഇ- ടോയ്‌ലറ്റുകളും ഗന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന വഴിയിടം വഴിയോര വിശ്രമ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ശുചി മുറിയും പൊതുജനങ്ങള്‍ക്കായി ഉടന്‍ തുറന്ന് നൽകണമെന്നും നാട്ടുകാര്‍ ആവശ്യമുന്നയിച്ചു

Leave a Reply

Your email address will not be published. Required fields are marked *