Your Image Description Your Image Description

ഡൽഹി: അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലെ മുഴുവന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന വമ്പൻ വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടി. വീണ്ടും അധികാരത്തിലെത്തിയാൽ ഡൽഹിയിലെ എല്ലാ സ്വകാര്യ-സർക്കാർ ആശുപത്രികളിലും മുതിർന്ന പൗരന്മാർ ഒരു രൂപ പോലും ചികിത്സയ്ക്കായി ചെലവാക്കേണ്ട. സഞ്ജീവനി പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് 60 കഴിഞ്ഞ എല്ലാവർക്കും പരിരക്ഷ ഉറപ്പു വരുത്തുന്നതെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

വരുമാനം സൗജന്യ ചികിത്സ ലഭിക്കുന്നത് ഒരു തടസമാകില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓരോ വീടുകളിലുമെത്തി 60 വയസിന് മുകളില്‍ പ്രായമുള്ളവരെ പദ്ധതിയില്‍ ചേര്‍ക്കും. അവര്‍ക്ക് ഡല്‍ഹിയിലെ ഏത് ആശുപത്രിയില്‍നിന്നും ചികിത്സ തേടാം.ബിപിഎല്‍, എപിഎല്‍ തുടങ്ങിയ നിബന്ധനകള്‍ പദ്ധതിക്ക് ബാധകമായിരിക്കില്ല. മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുന്നത് ഡല്‍ഹി സര്‍ക്കാര്‍ ആയിരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുകയാണ് ഉത്തരവാദിത്തമെന്നും അതിനായി ശ്രമിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *