Your Image Description Your Image Description

കായംകുളത്ത് നവകേരള സദസിനായി എത്തിയ മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് അജിമോൻ കണ്ടല്ലൂരിനെ മർദ്ദിച്ച സംഭവ൦ വലിയ വിവാദം ഉണ്ടാക്കിയിരുന്നു. ഡിവൈഎഫ് എഫ് ഐ പ്രവർത്തകരാണ് മർദിച്ചത്. ഇപ്പോൾ ഇതാ ഈ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

കേസെടുത്തത് എഐസിസി അംഗം ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ്. ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ രണ്ട് കാലുകളും ഇല്ലാത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോനെ മർദ്ദിച്ചത്. ഡിവൈഎഫ്ഐ പിറകിൽ കൂടി വന്ന ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അജിമോൻ പറഞ്ഞിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *