Your Image Description Your Image Description
Your Image Alt Text

തണുത്ത കാറ്റും മൂടൽമഞ്ഞും തുടരുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ സ്കൂളുകൾ അടച്ചു. ല്കനൗ ജില്ലയിലെ സ്കൂളുകളാണ് അടച്ചത്. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകൾക്കും ജനുവരി ആറ് വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ലക്നൗ ജില്ലയിലുൾപ്പെടെ സംസ്ഥാനത്തുടനീളം അതി ശൈത്യമായ കാലാവസ്ഥയാണ്. അതിനാൽ കുട്ടികളുടെ ശാരീരികക്ഷമത കണക്കിലെടുത്താണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയിട്ടുണ്ട്.

ഉത്തരവ് പ്രകാരം പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അവധിയും ഒമ്പതാം ക്ലാസ് മുതൽ പ്ലസ്ടൂ വരെയുള്ള വിദ്യാർത്ഥികൾക്ക് സയമക്രമീകരണവുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഹൈസ്കൂൾ, ഹയർ സൈക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് രാവിലെ പത്ത് മണി മുതൽ മൂന്ന് മണി വരെയാണ് ക്ലാസുകൾ നടത്തേണ്ടതെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *