Your Image Description Your Image Description
Your Image Alt Text

പെട്രോൾ, ഡീസൽ വില സമീപഭാവിയിൽ കുറയി​ല്ലെന്ന്​ കേന്ദ്രമന്ത്രി ഹർദീപ്സിങ്​ പുരി. അസംസ്കൃത എണ്ണവിലയിലെ വലിയ ചാഞ്ചാട്ടം കണക്കിലെടുത്താൽ ഇന്ധനവില കുറക്കാൻ കഴിയില്ല. കൂടിയ വിലക്ക്​ അസംസ്കൃത എണ്ണ വാങ്ങിയ കാലത്തെ നഷ്ടം നികത്താൻ എണ്ണക്കമ്പനികൾക്ക്​ ഇനിയും കഴിഞ്ഞിട്ടില്ല.

സർക്കാറിനെ സംബന്ധിച്ചിടത്തോളം ഇന്ധന ലഭ്യത ഉറപ്പു വരുത്തുന്നതിനാണ്​ ഇപ്പോൾ മുന്തിയ പരിഗണന. ഇന്ധനവില കുറക്കാൻ എണ്ണ കമ്പനികൾക്ക്​ സർക്കാർ നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന്​ മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *