Your Image Description Your Image Description
Your Image Alt Text

തീവണ്ടിയപകടങ്ങൾ തടയാനുള്ള സംവിധാനങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി. തീവണ്ടികളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള ‘കവച്’ എന്ന സംവിധാനത്തിന്റെ ഉൾപ്പെടെ വിവരങ്ങളാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞത്.

ഒഡിഷയിലെ ബാലസോറിൽ 288 പേരുടെ മരണത്തിനിടയാക്കിയ തീവണ്ടിയപകടത്തിന്റെ പശ്ചാത്തലത്തിൽ അഡ്വ. വിശാൽ തിവാരി നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹർജിയുടെ പകർപ്പ് അറ്റോർണി ജനറലിന് കൈമാറാൻ ആവശ്യപ്പെട്ട കോടതി കേസ് നാലാഴ്ചത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *