Your Image Description Your Image Description
Your Image Alt Text

പൗരത്വനിയമത്തിന്റെ ചട്ടങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് വിജ്ഞാപനം ചെയ്തേക്കും.ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ മതവിവേചനം നേരിടുന്ന മുസ്‍ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ അഭയംതേടിയാൽ പൗരത്വം നൽകുന്നതിനുള്ള വ്യവസ്ഥകളാണ് പൗരത്വനിയമത്തിന്റെ ഉള്ളടക്കം. ഈ മൂന്ന് രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് പൗരത്വം നൽകാനാണ് ബിൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയത്. എന്നാൽ, ഡൽഹി, യു.പി. എന്നിവിടങ്ങളിൽ കടുത്ത പ്രതിഷേധമുയർന്നു. പ്രതിഷേധം അക്രമാസക്തമായ പ്രക്ഷോഭവുമായി.

പൗരത്വനിയമത്തിന്റെ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച വാർത്താ ഏജൻസിയായ പി.ടി.ഐ.യോടാണ് വെളിപ്പെടുത്തിയത്. ചട്ടങ്ങൾ വിജ്ഞാപനംചെയ്താൽ, നിയമം നടപ്പാക്കാൻ കഴിയും. അർഹരായവർക്ക് പൗരത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിയമം നിലവിൽവന്ന് നാലുവർഷത്തിനുശേഷമാണ് ചട്ടങ്ങൾക്ക് രൂപംനൽകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ചട്ടങ്ങൾക്ക് രൂപംനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *