Your Image Description Your Image Description
Your Image Alt Text

 തമിഴ്‌നാട്ടിൽ 20,000 കോടി രൂപയുടെ വികസനപദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി ഭാരതി ദാസൻ സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രധാന ബ്രാൻഡ് അംബാസഡറായി തമിഴ്‌നാട് മാറിക്കൊണ്ടിരിക്കുകയാണെന്നും തമിഴ്നാടിന്റെ വികസനം ഇന്ത്യയുടെ വികസനമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

റെയിൽ, റോഡ്, കപ്പൽ ഗതാഗതം, എണ്ണ, പ്രകൃതിവാതക മേഖലകളിലെ വിവിധ പദ്ധതികളുടെ തറക്കല്ലിടലാണ് ചൊവ്വാഴ്ച തിരുച്ചിറപ്പള്ളിയിൽ പ്രധാനമന്ത്രി നിർവഹിച്ചത്. എണ്ണ, പ്രകൃതിവാതക മേഖലയിൽ 9000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *