Your Image Description Your Image Description
Your Image Alt Text

തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് മത്സരത്തിനിടെ ആളുകൾക്ക് കുത്തേൽക്കുന്ന സംഭവങ്ങളൊഴിവാക്കാൻ കാളകളുടെ കൊമ്പിൽ റബ്ബർകൊണ്ടുള്ള സംരക്ഷണകവചം ഘടിപ്പിക്കാൻ സർക്കാർ നീക്കം. മൃഗക്ഷേമ ബോർഡും ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ട്.

ജല്ലിക്കെട്ടിൽ കാളകളുടെ കുത്തേറ്റ് മത്സരാർഥികൾ മരിക്കുകയും കാഴ്ചക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്നത് പതിവാണ്. കൊന്പിൽ റബർ സംരക്ഷണകവചം ഘടിപ്പിച്ചാൽ ഇതൊഴിവാക്കാമെന്നാണ് കണക്കുകൂട്ടൽ. ഇത്തവണത്തെ ജല്ലിക്കെട്ട് ക്രമീകരണങ്ങൾ അവലോകനംചെയ്ത ദേശീയ മൃഗക്ഷേമ ബോർഡംഗങ്ങൾ ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ജല്ലിക്കെട്ടു മത്സരങ്ങളുടെ സംഘാടകർക്കും ബോർഡ് പ്രത്യേക മാർഗനിർദേശങ്ങൾ നൽകി. കഴിഞ്ഞവർഷം 350 ജല്ലിക്കെട്ടുകളിലായി 8000 പേർക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *