Your Image Description Your Image Description

ഡൊണാൾഡ് ട്രംപ് അധികാരത്തിലേക്ക് വരുമ്പോൾ യുഎസിൽ നിന്നും സ്ഥലം വിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ. നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുമെന്നു അടുത്തിടെ നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. കുടിയേറ്റം, തൊഴില്‍ നിയമ വ്യവസ്ഥ എന്നിവയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് നിയുക്ത പ്രസിഡന്റ് സൂചിപ്പിച്ചിരിക്കുന്നത്. വിദേശ തൊഴിലാളികൾക്ക് വലിയ ആഘാതമുണ്ടാക്കുന്ന പ്രഖ്യാപനമാണ് ട്രംപ് നടത്തിയിരിക്കുന്നത്. തന്റെ ആദ്യ വരവിൽ തന്നെ രാജ്യത്തേക്കുള്ള കുടിയേറ്റ കാര്യങ്ങളിൽ ട്രംപ് ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഇത് കടുത്ത വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിലും കുടിയേറ്റം ഒരു ആയുധമായി ട്രംപ് ഉയർത്തികൊണ്ട് വന്നിരുന്നു. നിയമപരമായ ഇമിഗ്രേഷന്‍ പ്രക്രിയകള്‍ ലഘൂകരിക്കുമെന്നാണ് ട്രംപ് നൽകിയിരിക്കുന്ന വാഗ്ദാനം. ഇത് നിയമപരമായ മാര്‍ഗങ്ങളിലൂടെ അമേരിക്കയിൽ എത്തുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ കുടിയേറ്റക്കാരെ ബാധിക്കും. ആദ്യ വരവിൽ എച്ച്-ബി വണ്‍ വിസ നിയമം കൊണ്ടുവന്നയാളാണ് ട്രംപ്. എച്ച്-ബി1 വിസയുടെ ഉപയോക്താക്കള്‍ കൂടുതലായും ഇന്ത്യന്‍ പൗരന്മാരാണ്.

അതിസമര്‍ത്ഥരായ വിദേശ ജോലിക്കാരെ മാത്രമേ അമേരിക്കന്‍ കമ്പനികള്‍ റിക്രൂട്ട് ചെയ്യുകയുള്ളൂയെന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. ഈ നയം കർശനമായി തുടരുമോ എന്നതാണ് പ്രവാസി മലയാളികളെ ഉൾപ്പെടെ ആശങ്കയിലാക്കിയിരിക്കുന്നത്. ഒരു പ്രത്യേക ബിരുദം സാധാരണയായി ആവശ്യമില്ലാത്ത റോളുകള്‍ക്ക് എച്ച്-ബി1 വിസ നേടുന്നത് ബുദ്ധിമുട്ടാക്കും. ഒപ്പം ശമ്പളത്തിലുൾപ്പെടെ മാറ്റങ്ങൾ കൊണ്ടുവരാനും സാധ്യത ഉണ്ട്.

സ്വദേശിവത്ക്കരണത്തിനായി നടത്തിയ നീക്കമാണ് ഇതെന്നും വിലയിരുത്തുന്നുണ്ട്. ഐ ടി രംഗത്തുള്ളവരെയാണ് ഇത് അധികവും ബാധിക്കുകയെന്നാണ് വിലയിരുത്തൽ. എന്നാൽ ഭൂരിഭാഗം തൊഴിലിടങ്ങളിലും ട്രംപിന്റെ നീക്കം കോളിളക്കം സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *