Your Image Description Your Image Description

സിപിഎം ഏരിയാ സമ്മേളനത്തിനിടെ തിരുവനന്തപുരത്തും തര്‍ക്കം. മംഗലപുരം ഏരിയാ സമ്മേളനത്തില്‍ നിന്നു ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി.

പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് മധു മുല്ലശ്ശേരിയുടെ പ്രതിഷേധം. ജോയി പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിക്കുകയാണെന്നും ഇനി സിപിഎമ്മിനൊപ്പമില്ലെന്നും മധു പ്രഖ്യാപിച്ചു.

കഴക്കൂട്ടം ഏരിയാ കമ്മിറ്റി രണ്ടായതിനു ശേഷം മംഗലപുരത്ത് രണ്ട് തവണയും മധു മുല്ലശ്ശേരിയാണ് സെക്രട്ടറിയായത്. പുതിയ ഏരിയാ കമ്മിറ്റി ചേര്‍ന്നപ്പോള്‍ മധുവിനു പകരം എം ജലീലിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജില്ലാ കമ്മറ്റിക്ക് മധുവിനോടുള്ള താല്‍പര്യക്കുറവാണ് സ്ഥാനമാറ്റത്തിന് പിന്നില്‍. മധുവിനെതിരെ സാമ്ബത്തിക ആരോപണങ്ങളടക്കം ഉയര്‍ന്നിരുന്നു.ഏരിയാ കമ്മറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതിന് പിറകെയാമ് പ്രതിഷേധിച്ച്‌ മധു ഇറങ്ങിപ്പോയത്.

Leave a Reply

Your email address will not be published. Required fields are marked *