Your Image Description Your Image Description
Your Image Alt Text

ഔദ്യോഗികമായോ അനൗദ്യോഗികമായോ തിരുവനന്തപുരം, കൊല്ലം ലോക്സഭ മണ്ഡലങ്ങൾ വെച്ചുമാറുന്ന കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ. അദ്ദേഹം ലോക്സഭ മണ്ഡലങ്ങൾ വെച്ചുമാറണമെന്ന സി.പി.ഐ നേതാവ് സി. ദിവാകരന്‍റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു . ഇടത് സ്ഥാനാർഥികൾ വിജയിക്കുന്നത് ഒരു പാർട്ടിയുടെ കരുത്ത് കൊണ്ട് മാത്രമല്ലെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സി. ദിവാകരൻ തിരുവനന്തപുരം, കൊല്ലം ലോക്സഭ മണ്ഡലങ്ങൾ വെച്ചുമാറിയാൽ രണ്ടിടത്തും ഇടതുപക്ഷം ജയിക്കുമെന്നാണ് വ്യക്തമാക്കിയത്. അതിനുള്ള രാഷ്ട്രീയ പക്വത മുതിർന്ന ഇടത് നേതാക്കൾ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *