Your Image Description Your Image Description

കാസർഗോഡ് : നായന്മാർമൂല ആലംപാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സ്കൂളിലെ പാൽ വിതരണം നിർത്തി വച്ചു.

ആശുപത്രിയിൽ ചികിത്സയിൽ ഉള്ള വിദ്യാർത്ഥികളിൽ ആരുടെയും നില ഗുരുതരമല്ല. 30 കുട്ടികളാണ് ചികിത്സ തേടിയത്. ഭക്ഷ്യ വിഷബാധ ഉണ്ടായത് സ്കൂളിൽ നിന്ന് നൽകിയ പാലിൽ നിന്നെന്ന് സംശയം.

Leave a Reply

Your email address will not be published. Required fields are marked *