Your Image Description Your Image Description

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും ഗോ​വ ഗ​വ​ർ​ണ​റു​മാ​യ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

കോ​ഴി​ക്കോ​ട്ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഷെ​ബി​ൻ നെ​ന്മ​ണ്ട​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ധി​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 2018 ന​വം​ബ​റി​ല്‍ കോ​ഴി​ക്കോ​ട്ട് ന​ട​ന്ന യു​വ​മോ​ര്‍​ച്ച യോ​ഗ​ത്തി​ലെ ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ പ്ര​സംഗം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

ശബരിമലയിലെ നിലവിലെ സാഹചര്യം ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു സുവർണ്ണാവസരം ആണെന്നും ബിജെപി വരക്കുന്ന വരയിലൂടെ കാര്യങ്ങൾ കൊണ്ടുപോക്കാം. ശബരിമലയില്‍ ബിജെപി ഒരു പദ്ധതി നടപ്പാക്കുകയാണ്. അതെങ്ങനെ പോകുമെന്ന് കാണാം എന്നും ശ്രീധരൻ പിള്ളയുടെ പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *