Your Image Description Your Image Description

കൊല്ലം : സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള യൂട്യൂബ് ചാനൽ ആണ് പ്രവീൺ പ്രണവ് യൂട്യൂബർസ്‌.ഏകദേശം 4 മില്യൺ ആളുകളാണ് ഇവരുടെ യൂട്യൂബ് ചാനലിന്റെ കാഴ്ചക്കാര്.

ഡാൻസ് റീൽസിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചേട്ടനും പ്രവീൺ അനുജൻ കൊച്ചു എന്ന് വിളിക്കുന്ന പ്രണവും നിരവധി ആരാധകരാണുള്ളത്. അതുപോലെ ഇവരുടെ വീട്ടുകാരുമൊത്തുള്ള ഒരുപാട് വീഡിയോകളും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. അച്ഛനും അമ്മയും പ്രവീണ്ണും പ്രണവും ഒത്തുള്ള വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്.

ഈ വർഷമാണ് പ്രവീണിന്റെ വിവാഹിതനാകുന്നത്. സുഹൃത്ത് മൃദുലയാണ് വധു. കോളേജിൽവെച്ച് തുടങ്ങിയ പ്രണയമാണ് ഇരുവരെയും ഒന്നിപ്പിച്ചത്. പതുകെ പ്രവീൺ പ്രണവ് യൂട്യൂബ് ചാനലിൽ മൃദുലയും പ്രത്യക്ഷപ്പെടുത്തുടങ്ങി.അധികം വൈകാതെ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചു.

ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള വെളിപ്പെടുത്തലുകളാണ് പ്രവീണും മൃദുലയും നടത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിനെ തുടർന്നുണ്ടായ തർക്കത്തിൽ വീട്ടിൽ അച്ഛനും സഹോദരനും അമ്മയുമായും വാക്കുതർക്കം ഉണ്ടായി.ഇത് പിന്നീട് അച്ഛനും സഹോദരനും ചേർന്ന് പ്രവീണിനെ ക്രൂരമായി മർദിച്ചു.

പ്രവീണിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മൃദുലയെ ഗർഭിണിയാണെന്ന പരിഗണപോലും നൽകാതെ കുടുംബാംഗങ്ങൾ മർദിച്ചു. അടി കൊണ്ട മൃദുല നിലത്ത് വീഴുകയും ചെയ്തു. പ്രവീണിന്റെ ദേഹത്തും പരുക്കുകൾ പറ്റിട്ടുണ്ട്. സംഭവത്തിൽ ഇരുവരും കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നുവെങ്കിലും മാതാപിതാക്കൾ ആയതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്നാണ് ഇരുവരും പറയുന്നത്. വീടിൽ ഉണ്ടായ പീഡനം വീഡിയോ എടുത്ത് ദമ്പതികൾ പുറത്ത് വിട്ടിരിക്കുകയാണ് .

സഹോദരനായ കൊച്ചുവിനാണ് വീട്ടിൽ ഏറ്റവും കൂടുതൽ പരിഗണന ലഭിച്ചിട്ടുള്ളതെന്നും. ഭാര്യയെ സ്നേഹിക്കുന്നവരെല്ലാം പെൺകോന്തന്മാരാണ്. ഈ വീട് താൻ പണിയെടുത്ത് ഉണ്ടാക്കിയതാണെന്നും മൃദുലയുമായി ഒരുനിമിഷം വീട്ടിൽ തുടരരുതെന്നും ഇറങ്ങി പോകണമെന്നും വളരെ മോശമായ രീതിയിൽ പ്രവീണിന്റെ അച്ഛൻ പെരുമാറുന്ന വീഡിയോയിൽ ഉണ്ട്. സഹോദരൻ പല തവണ മദ്യപിച്ച് വീട്ടിൽ വരികയും വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതും പതിവായി. പല സമയത്തും പേടിച്ചാണ് താൻ ആ വീട്ടിൽ കഴിഞ്ഞിരുന്നതെന്നും മൃദുല പറയുന്നു. ഇനി വീട്ടിലേക്ക് പോകാൻ തനിക്ക് പേടിയാണെന്നും ഒരിക്കലും തിരിച്ച് പോകില്ലെന്നും ഇരുവരും പറയുന്നു.

പീഢന വിവരങ്ങൾ അടങ്ങിയ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ ഒരു മില്യണിലേക്ക് കടന്നു കഴിഞ്ഞു. അതേസമയം, വീഡിയോ കണ്ട ആളുകൾ ഇത്ര ക്രൂരമായ ഉപദ്രവവും മാനസിക പീഡനങ്ങളും ഒരു ഗർഭിണിയോട് ചെയ്‌ത വീട്ടുകാരെയും സഹോദരനെയും ഒരിക്കലും വെറുതെ വിടരുതെന്നും കേസുമായി മുൻപോട്ട് പോകണമെന്നും അഭിപ്രയം ഉയരുന്നു. വീഡിയോ ദൃശ്യത്തിൽ പ്രവീണിന്റെ ദേഹത്ത് മുറിവുകൾ കാണാൻ സാധിക്കും.രക്തത്തിൽ ഉള്ള മുറിവുകളാണ് ശരീരത്തുള്ളത്.വാവിട്ട് കരയുന്ന മൃദുലയും വിഡിയോയിൽ ഉണ്ട്. ഈ വീഡിയോ വൈറൽ ആയതോടെ പോലീസ് സ്വമേധയാ കേസ് എടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *