Your Image Description Your Image Description

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ദാ​നി ഗ്രീ​ൻ എ​ന​ർ​ജി​ക്ക് എ​തി​രേ അ​മേ​രി​ക്ക​യി​ൽ കേ​സ്. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയതിനാണ് കേസ്.അഴിമതി, വഞ്ചന,ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

ഗൗ​തം അ​ദാ​നി​യു​ടെ പേ​രി​ൽ വ​ഞ്ച​ന​യ്ക്കും ത​ട്ടി​പ്പി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സാഗര്‍ അദാനിക്കും വിനീത് ജെയ്‌നുമെതിരെയും കേസെടുത്തിട്ടുണ്ട്.

ഇ​ന്ത്യ​യി​ൽ സൗ​രോ​ർ​ജ കോ​ൺ​ട്രാ​ക്റ്റു​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​യാ​ണ് അ​ദാ​നി ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കി​യ​ത്.250 മി​ല്ല്യ​ൺ ഡോ​ള​റി​ൽ അ​ധി​കം കൈ​ക്കൂ​ലി​യാ​യി ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. ഈ ​വി​വ​രം മ​റ​ച്ചു​വ​ച്ച് അ​മേ​രി​ക്ക​യി​ൽ വ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യും കേ​സു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *