Your Image Description Your Image Description

രാജ്യത്ത് ആദ്യ 24 x 7 ഓണ്‍ കോടതി ബുധനാഴ്ച കൊല്ലത്ത് പ്രവര്‍ത്തനമാരംഭിക്കും. കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ കോടതി പരിഗണിക്കുന്നത്. വാദിക്കും പ്രതിക്കും ഓണ്‍ലൈനായി കേസ് നടപടികളില്‍ പങ്കെടുക്കാനുള്ള സൗകര്യം ഓണ്‍ കോടതിയിലുണ്ടാവും.

ഇതിനായി വീഡിയോ കോണ്‍ഫറന്‍സിങ്ങിനുള്ള സംവിധാനം കോടതി മുറിയിലുണ്ട്. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരും മാത്രമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് കോടതിയിലുണ്ടാകുക. എല്ലാ ദിവസവും 24 മണിക്കൂറും ഓണ്‍ലൈന്‍ ആയി കേസ് ഫയല്‍ ചെയ്യാം. കേസിലെ കക്ഷികളോ അഭിഭാഷകരോ കോടതിയില്‍ ഹാജരാകണമെന്നില്ല. കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനായിത്തന്നെ നടക്കും.

കോടതി പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്നോടിയായി അഭിഭാഷകര്‍ക്കായി പരിശീലന പരിപാടി നടത്തി. കോടതിനടപടികള്‍ വിശദമായി പരിചയപ്പെടുത്താന്‍ കൊല്ലം ബാര്‍ അസോസിയേഷന്‍ തുടര്‍ പരിശീലനപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *